Home ലേഖനങ്ങൾ കേരളത്തിലെ ആചാര ഭാഷ
ലേഖനങ്ങൾ

കേരളത്തിലെ ആചാര ഭാഷ

Share
Share

സാമൂഹിക ശ്രേണിയിൽ വ്യത്യസ്ഥതലത്തിലുള്ളവരുടെ പെരുമാറ്റങ്ങളിൽ തങ്ങളുടെ സാമൂഹിക
സ്ഥാനങ്ങളെ വ്യക്തമാക്കുമാറ് അനുവർത്തിക്കുന്ന ചിട്ടകളാണ് ആചാരങ്ങൾ. ഭാഷയും സമൂഹത്തിന്റെ
പെരുമാറ്റചിട്ടകളെ ഉൾക്കൊള്ളുന്നു്. ഭാഷ എന്ന സാമൂഹിക പെരുമാറ്റത്തിൽ പ്രത്യക്ഷമാകുന്ന
ആചാരപരമായ സൂചകങ്ങളാണ് സാമാന്യമായി പറഞ്ഞാൽ ആചാരഭാഷ. സമൂഹത്തിന്റെ
താഴെത്തട്ടിലുള്ളവർ മേൽത്തട്ടിലുള്ളവരോട് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്നതാണത്. ഭാഷയിലൂടെ
ആചാരത്തെ പ്രകടിപ്പിക്കുന്നു. ജാതിയിൽ ഉയർന്നവർ പരസ്പരം സംസാരിക്കുമ്പോഴും
ആചാരഭാഷാപ്രയോഗമു്. ഭാഷാപ്രയോഗത്തിന്റെ സാമാന്യസ്വഭാവത്തെ അതിലംഘിക്കുന്ന
തരത്തിലുള്ള ഒന്നാണ് ആചാരഭാഷ. ആചാരഭാഷ മറ്റ് ആചാരങ്ങളെപ്പോലെ സാമൂഹിക ശ്രേണിയുടെ
സംരക്ഷണത്തിനും പ്രകടനത്തിനുമുള്ള പ്രധാന ഉപാധിയാണ്. ജാതീയമായി താഴെക്കിടയിലുള്ളവരെ
തങ്ങളുടെ മേധാവത്വത്തിനു കീഴിൽ ഉറപ്പിച്ചുനിർത്തുന്നതിനു വേി സമൂഹത്തിലെ ഉന്നതർ
അടിച്ചേൽപ്പിച്ച ഭാഷയാണ് ആചാരഭാഷ. ജാതിഭേദത്തിനനുസരിച്ച് സമൂഹത്തിൽ വേരുറച്ച
വിശ്വാസപ്രമാണങ്ങളിൽനിന്നാണ് ഇൗ ഭാഷാരീതി രൂപംപ്രാപിച്ചത്. സമൂഹത്തിന്റെ വിവിധ
തട്ടുകളിൽപ്പെട്ട വിഭാഗങ്ങൾക്ക് പ്രത്യേകം ആചാരഭാഷയുായിരുന്നു.

ഭാരതതീയ ഭാഷകളിലെ ആചാര ഭാഷ.

സംസ്കൃതത്തിൽ ആചാര ഭാഷകൾ അധികമില്ല. അർഥംകൊുള്ള അതിശയോക്തികളാണ്
സംസ്കൃതത്തിലധികവും. തമിഴ്നാട്ടിൽ കീഴ്ജാതിക്കാർ മേൽജാതിക്കാരിലെ പുരുഷന്മാരെ സ്വാമി
എന്നാണ് ബഹുമാനപൂർവ്വം വിളിക്കുന്നത്. സ്ത്രീകളെ ബഹുമാനപൂർവ്വം അമ്മ എന്ന് ചേർത്ത്
സംബോധനചെയ്യുന്നു. വക്താവിന്റെയും ശ്രോതാവിന്റെയും സാമൂഹിക ശ്രേണിയിലെ സ്ഥാനത്തെ
വ്യക്തമാക്കുന്ന തരത്തിലുള്ള ഭാഷാ ചിഹ്നങ്ങളാണ് ആചാരപദങ്ങൾ. സമൂഹത്തിലെ ശ്രേണീപരമായ
ഘടനയാണ് ആചാരഭാഷയുടെയും ഉറവിടം. കേരളത്തിൽ അത് ജാതിപരമായ ശ്രേണീകരണം
നിലനിർത്തുന്നതിനു വേി ഉായതാണ്.

ജാതിയിൽ ഉയർന്നവർ പരസ്പരം സംസാരിക്കുമ്പോഴും ആചാരഭാഷാപ്രയോഗമു്. ഭാഷാ പ്രയോഗ
ത്തിന്റെ സാമാന്യ സ്വഭാവത്തെ അനുകരിക്കുകയെന്നത് താഴെയുള്ളവർക്ക് ഉാകുന്ന പ്രത്യേകതയാണ്.
എന്നാൽ ആചാരഭാഷ ഇത്തരത്തിൽ അനുകരിക്കപ്പെടുന്നില്ല. സമൂഹത്തിലെ മേലാളരും കീഴാളരും
തമ്മിൽ സംസാരിക്കുമ്പോൾ അവസ്ഥാഭേദമനുസരിച്ച് ഉപയോഗിക്കുന്ന ഭാഷാരീതിയെന്ന നിലയിൽ
ആചാരഭാഷ പൊതുവെ ആവിഷ്കരിക്കുന്നത് ആചാരവും വിനയവുമാണ്. ആചാരഭാഷയെ രായി
തരം തിരി്ച്ചിരിക്കുന്നു.

ഭാഷാപരമായ വ്യത്യാസങ്ങൾ

കേരളീയ സാമൂഹിക ജീവിതത്തിന്റെ സ്വാമി ഭൃത്യ ഭേദങ്ങൾ ഉൾക്കൊള്ളുന്ന പദങ്ങളാണ്
ആചാരഭാഷയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. പള്ളി, തൃ, തിരു, പഴ, അടി തുടങ്ങിയ
ഉപസർഗ്ഗങ്ങളെപ്പോലെ മുന്നിൽച്ചേർത്തും, ചാർത്ത്, കൊള്ളുക തുടങ്ങിയവ അനുപ്രയോഗങ്ങളുമായി
ചേർത്തുമാണ് ആചാരപദങ്ങൾ സൃഷ്ടിക്കുന്നത്.

സമൂഹത്തിലെ ഏറ്റവും ഉയർന്ന തട്ടിലുള്ള ബ്രാഹ്മണർ സമൂഹത്തിലെ മറ്റുള്ളവരേക്കാൾ വളരെ ഉയർന്ന
തലത്തിലായിരുന്നു നിന്നിരുന്നത്. അവർ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടുകൊ് പ്രത്യേകമൊരു
ഭാഷാശൈലിയും ആചാരവും പുലർത്തിവന്നു. ഒാരോ ജാതിക്കും ഉപജാതിക്കും പ്രത്യേകം
ആചാരാനുഷ്ഠാനങ്ങൾക്കനുസരിച്ചുള്ള ഭാഷയും ഉരുത്തിരിഞ്ഞുവന്നു. നമ്പൂതിരിമാർ കൽപിക്കുന്നത്
റാൻ എന്നു പറഞ്ഞോ ഏറാൻ എന്ന് പറഞ്ഞോ ആണ് അവർ കേട്ടിരുന്നത്. ഏറാൻമൂളി എന്ന
ശൈലിതന്നെ ഇങ്ങിനെയുായതാണ്. തെക്കൻ കേരളത്തിൽ അടിയൻ എന്നാണ് പറഞ്ഞിരുന്നത്.
ജാതീയമായ ഉച്ചനീചത്വമനുസരിച്ച് ചില ജാതിക്കാർക്ക് മറ്റ് ജാതിക്കാരോട് സംസാരിക്കുമ്പോൾ
ആചാരവാക്കുകൾ ഉപയോഗിക്കണമെന്നു്. ഇൗ വാക്കുകളെ പൊതുവേ രുതരമായി തിരിക്കുന്നു.
ഒന്ന് കീഴാളർ മേൽജാതിക്കാരെ വിളിക്കുന്നതും ര് കീഴാളർ സ്വയം വിശേഷിപ്പിക്കുന്നതും.
ആദ്യത്തേത് ആദരഭാഷയും, രാമത്തേത് വിനയ ഭാഷയുമാണ്.
സംസ്കൃതത്തിലെ ഉപസർഗ്ഗം പോലെ തിരു, തൃ, പള്ളി എന്നിങ്ങനെഒരുതരം ഉപസർഗ്ഗം
ചേർത്തുകൊ് കാര്യം നടത്താവുന്ന വാക്കുകളും വളരെയാണ്. അത് ആദരഭാഷയിലും
വിനയഭാഷയിലും പ്രത്യേകമായു്.
ആദരഭാഷയിലാണെങ്കിൽ ആ ഉപസർഗ്ഗം മൂന്നു വിധമാണ്. ഉദ-തൃക്കയ്യ്, തൃക്കണ്ണ്, തിരുവയറ്, തിരുമുഖം,
പള്ളിപ്പുല, പള്ളിപ്പെട്ടി.
വിനയഭാഷയിൽ സാമാന്യമായി പഴ എന്ന പദമാണ് ഉപയോഗിക്കുന്നത്. പഴങ്കണ്ണ്, പഴ മനസ്സ്, തുടങ്ങിയ
വാക്കുകൾ ഇതിനുദാഹരണമാണ്

സമനിയോഗം, ന്യൂനനിയോഗം

ഉയർന്നവർ താണവരോാട് സംസാരിക്കുമ്പോഴും സമന്മാരോടു സംസാരിക്കുമ്പോഴും ചില പ്രത്യേകതകൾ
ഉായിരുന്നു. വാക്കുകൾ ഒന്നു തന്നെയാണെങ്കിലും ചില പ്രത്യയങ്ങൾ ഉപയോഗിക്കുന്നതിൽ
മാത്രമാണ് മാറ്റമുള്ളത്. ഇൗ മാറ്റങ്ങൾ കാണുന്നത് ക്രിയാ പദങ്ങളിലാണ്.
1)സമന്മാരോട് സംസാരിക്കുമ്പോൾ സമനിയോഗം എന്നും
2)താണവരോട് സംസാരിക്കുമ്പോൾ ന്യൂനനിയോഗം എന്നും പറയുന്നു.

സമാനുജ്ഞ, ന്യൂനാനുജ്ഞ

ഇതേരൂപങ്ങൾ അനുവാദരൂപത്തിലും ഉപയോഗിക്കാറു് അതിനും പ്രത്യയം മാറ്റിച്ചേർക്കുകയേ
വേൂ
1)ഉയർന്നവർ സമന്മാരോട് സംസാരിക്കുന്ന ഭാഷയെ സമാനുജ്ഞ എന്നു പറയുന്നു.
2)താഴ്ന്നവരോട് സംസാരിക്കുന്ന ഭാഷയെ ന്യൂനാനുജ്ഞ എന്നു പറയുന്നു.

പാണന്മാർ ഇൗഴുവരെ പേരോടുകൂടി അച്ഛനെന്നും, സ്ത്രീകളെ അമ്മയെന്നും വിളിക്കുന്നു. രാമനച്ചൻ,
വള്ളിയമ്മ, കോച്ചിയമ്മ. പറയൻ തുടങ്ങിയവർ കമ്മാള വിഭാഗത്തെ മ്പ്റാക്ക്ള്, മ്പുട്ട്യാര് എന്നാണ്
പറയുക.
ജാതി വ്യത്യാസത്തിന്റെയും ബന്ധപ്പെട്ട ആചാരങ്ങളുടെയും തീവ്രത കേരളത്തിൽ
വളരെകൂടുതലായിരുന്നു. ഭാഷ സാമൂഹിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഒരു സമൂഹത്തിലെ
ഭാഷാപ്രയോഗം മേലുകീഴുകളെ പ്രതിഫലിപ്പിക്കാതിരിക്കില്ല.
നേരിട്ടുവിളിക്കാൻ ഉപയോഗിക്കുന്ന സാമൂഹ്യബന്ധപദങ്ങളാണ് സംബോധനകൾ. ചില പദങ്ങൾ ബന്ധം
സൂചിപ്പിക്കുന്നവയാണെങ്കിലും അവ നേരിട്ടുവിളിക്കാൻ ഉപയോഗിക്കാറില്ല.
തമ്പുരാക്കൻമാരെ ബ്രാഹ്മണർ മാത്രമേ രാജാവ് എന്ന് സംബോധന ചെയ്തിരുന്നുള്ളു. മറ്റുള്ളവർ
വിളിക്കുമ്പോൾ ഭരണിത്തിരുനാൾ, കുട്ടൻ തമ്പുരാൻ തുടങ്ങി ജനിക്കുന്ന നക്ഷത്രത്തിന്റെ പേർ
അല്ലെങ്കിൽ ഒാമനപ്പേർ വിളിക്കണം.

അതിശയോക്തി പ്രയോഗങ്ങൾ

ഉന്നതന്റെ പല്ലുതേപ്പിനെക്കുറിച്ച് കീഴാളൻ പറയുന്നത് തിരുമുത്തുവിളക്കുക എന്നതാണ്. അതുപോലെ
നല്ല പല്ലുള്ളവനാണങ്കിലും എളിയവന്റെ പല്ലുതേപ്പാകട്ടെ ഉമിക്കരിയുരപ്പ് മാത്രമാണ്. ഉന്നതന്റെ താമ്പൂലം
ഇലയമൃതാണ്. എളിയവൻ അതേ വെറ്റിലയെടുത്തുമുറുക്കിയാലും അത് കരിയിലയാവുകയേ ഉള്ളു.
ഉന്നതന്റെ എണ്ണ തേപ്പിന് ഒലപ്പെണ്ണ ചാർത്തൽ എന്ന് പറയുന്നു. എന്നാൽ താഴ്ന്ന ജാതിക്കാരൻ എത്ര
എണ്ണതേച്ചാലും അത് മീഴുങ്ങ്, തൊട്ടുപുരട്ടൽ മാത്രമാകുന്നു. ഉന്നതന്റെ വേവാത്ത ചോറും
അമൃതേത്താണ്. എളിയവൻ പായസം കഴിച്ചാലും അത് കരിക്കാടിയാണ്. ഉന്നതന്റെ ധനം
വെള്ളിക്കാശാണെങ്കിൽ എളിയവന്റെ ധനം ചെമ്പ് കാശാണ്. ഉന്നതർ ഒപ്പിട്ടാൽ തൃകൈ്കവിളയാട്ടമാണ്.
എളിയവൻ എഴുതുന്നത് തന്നെ കുറ്റമായതുകൊ് കൈക്കുറ്റപ്പാടാണ്. ഉന്നതന്റെ ഗൃഹം കൊട്ടാരവും
മനയുമൊക്കെയാണെങ്കിൽ കീഴാളൻ താമസിക്കുന്നത് കുപ്പമാടത്തിലും.
ചില ആചാരപദങ്ങളിൽ ശിഷ്ടോക്തി പ്രയോഗങ്ങളു്. ഉന്നതനെക്കുറിച്ചു പറയുമ്പോൾ സംഗതികൾ
മയപ്പെടുത്തിപ്പറയാൻ എളിയവൻ ശ്രമിക്കുന്നു. മരിച്ചു എന്ന് പറയുന്നതിനു പകരം ദീനം വൈഷമ്മിക്കുക,
നാടുനീങ്ങുക തുടങ്ങിയ മയമുള്ള പദങ്ങളാണ് ഉപയോഗിക്കുന്നത്. തീരെ നിസ്സാരങ്ങളായ മൃഗങ്ങൾക്ക്
ഉപയോഗിക്കുന്ന ചാവുക എന്ന പദമാണ് എളിമയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്.

പുകഴ്ത്തലോടൊപ്പം താഴ്ത്തലും

എളിയവൻ സ്വയം പരമാവധി താഴ്ത്തിപ്പറഞ്ഞാലേ ഉന്നതനോടുള്ള ബഹുമാനം പ്രകടമാകൂ എന്ന
വിശ്വാസം പഴയ കാലത്ത് ഉായിരുന്നുവെന്നല്ലൊ. പുകഴ്ത്തൽകൊുമാത്രം ബഹുമാനം
സൂചിപ്പിക്കൽ ആകില്ലെന്നും താഴ്ന്ന ദാതിക്കാരൻ സ്വയം താഴ്ത്തിപ്പറഞ്ഞാലേ ഉന്നതനോടുള്ള
ബഹുമാനം പ്രകടമാകൂ എന്നുമുള്ള ഒരു വിശ്വാസം പഴയ കാലത്ത് ഉായിരുന്നു എന്നുവേണം
കരുതാൻ. കിടന്നുറങ്ങുക എന്നതിന് നിലംപൊത്തുക എന്ന് പറയണം. മാർദ്ദവമില്ലാത്ത പായയിൽ
പോലും കിടന്നുറങ്ങാനുള്ള അവകാശമില്ലാത്ത ഭൃത്യന്റെ ദയനീയചിത്രമാണ് ഇതിൽ തെളിയുന്നത്.
ആദരസൂചകത്തോടു സമനീയമായ വിനയ സൂചക പദവും ഉാകും. എന്നാൽ ചില പദങ്ങൾക്ക്
ഇത്തരമൊരു സമസ്ഥാനീയത കാണാനില്ല. ഉദാഹരണത്തിന് മഹാരാജാവിന് മാത്രമുള്ള പള്ളിത്തേര്
സാധാരണക്കാരന് ഉായിരുന്നില്ല. താൻ കള്ള് കുടിക്കുന്നതിനെക്കുറിച്ച് എളിയവൻ പറയുമ്പോൾ
മരനീരാകരിക്കുക എന്ന വിനയസൂചക പദമാണ് ഉപയോഗിക്കുക. ഇതിന് സമമായ
ആചകസൂചകപദമില്ല. ഉന്നതർ മദ്യപകരിച്ചിരുന്നില്ല എന്ന മുൻധാരണയാകാം ഇതിന് കാരണം.
ഉന്നതന്റെ മദ്യപാന ശീലത്തെക്കുറിച്ച് സൂചിപ്പിക്കുന്നതുകൂടി തെറ്റാണ് എന്ന തോന്നലുമാകാം കാരണം.
വിനയ സൂചക പദങ്ങളിൽ സ്വാഭാവികമായും ദ്രാവിഡ പദങ്ങളാണ്. സ്വന്തം ഭക്ഷണത്തെ ആകാരം
എന്നും അച്ഛനെ തന്ത, അമ്മയെ തള്ള, മകനെ ചെക്കൻ എന്നും താൻ വിവാഹം ചെയ്യുന്നതിനെ
കൊണതോഴംതുടങ്ങുകയെന്നും പറയുന്ന എളിയവന്റെ ഭാഷാപ്രയോഗങ്ങൾ ദ്രാവിഡീകരണത്തിന്റെ
ഉത്തമോദാഹരണങ്ങളാണ്.

പ്രാദേശിക വ്യത്യാസങ്ങൾ

ആചാരപദാവലിയിൽ പ്രാദേശിക വ്യത്യാസങ്ങളു്. തെക്കൻ കേരളത്തിലെ രാജകുടുംബാംഗങ്ങൾ
നാടുനീങ്ങുകയാണെങ്കിൽ കൊച്ചിയിൽ തീപ്പെടുകയാണ്. ഞാൻ എന്ന പദത്തിന് തെക്കൻ കേരളത്തിൽ
സാമൂഹികമായ അസമത്വത്തോട് ബന്ധപ്പെട്ടുായ ഭാഷാപരമായ അസമത്വമാണ് ആചാരഭാഷ.
പാരമ്പര്യ ശ്രേണീ വ്യവസ്ഥയിൽ നിന്ന് കേരളത്തിലെ സാമൂഹിക ക്രമം ഏറെ മാറിയിട്ടുങ്കെിലും
സാമൂഹിക അസമത്വം വ്യത്യസ്ഥരീതിയിൽ നിലനിൽക്കുന്നതിനാൽ പുതിയ രീതിയിലുള്ള
ആചാരഭാഷയും നിലനിൽക്കുന്നു. സാമൂഹികമായ അസമത്വങ്ങളോട് ബന്ധപ്പെട്ടുായ അസമത്വമാണ്
ആചാരഭാഷ.
സാമൂഹിക ഘടനയിൽ മാറ്റങ്ങൾ സംഭവിച്ചതോടെ ഇൗനില മാറിത്തുടങ്ങിയിട്ടു്. എങ്കിലും
ആചാരഭാഷ കേരളത്തിൽ നിന്നും പാടേ അസ്തമിച്ചിട്ടില്ല. ജാതീയമായ ഉച്ചനീചഭേദങ്ങളെ ആധാരമാക്കി
പരസ്പരം ആശയ വിനിമയം ചെയ്യാനും സംബോധന നടത്താനുമായി ഉപയോഗിച്ചുവന്നിരുന്ന
ഭാഷാരീതിയാണിത്.

അവലംബം
മലയാളത്തിലെ ആചാരപദാവലി, ഉഷാനമ്പൂതിരിപ്പാട്,വിജ്ഞാനകൈരളി,18/11987 ജനവരി
എന്റെ സ്മരണകൾ, മൂന്നാം ഭാഗം, കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്,പഞ്ചാംഗം പുസ്തകശാല,1964
കേരളത്തിലെ ആചാരഭാഷ, പി.എം.ഗിരീഷ്
ഡോ.കെ.പി.ദിലീപ്കുമാർ,
സൂൻ,
കൂർക്കഞ്ചേരി പി.ഒ, തൃശൂർ 680007

Share

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Explore more

About us

Lorem ipsum dolor sit amet, consectetuer adipiscing elit. Aenean commodo ligula eget dolor. Aenean massa. Cum sociis natoque penatibus et magnis dis

Related Articles
ലേഖനങ്ങൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അഥവാ കൃത്രിമ ബുദ്ധി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ (Al) അഥവാ കൃത്രിമ ബുദ്ധി എന്നത്‌ മനുഷ്യനെ പോലെ ചിന്തിക്കുകയും, ചുറ്റുപാടുകള്‍ നോക്കി...

ലേഖനങ്ങൾ

പെരുകുന്ന വൃദ്ധസദനങ്ങളും സാമൂഹിക പ്രസക്തിയും

വൃദ്ധസദനം എന്നത്‌ ടി.വി കൊച്ചുബാവ 1996 ല്‍ എഴുതിയ ഒരു മലയാള നോവലാണ്‌. ഒരു വൃദ്ധസദനത്തിലെ...

ലേഖനങ്ങൾ

വെറ്ററിനറി ഹോമിയോപതി

കേരളത്തിലും വടക്കേ ഇന്ത്യയിലും വെറ്ററിനറി ഹോമിയോപതി ചികി ത്സ പ്രചാരം ലഭിച്ച്‌ വരുന്നതേ ഉള്ളൂ. ഇന്ത്യയില്‍...