തൃശ്ശൂരിലെ ഗസറ്റഡ് ഓഫീസർമാരുടെ കൂട്ടായ്മയായ ജില്ലാ ഓഫീസേഴ്സ് ക്ലബിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഇപ്പോൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ജീവനക്കാരുടെ കഴിവുകളും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, എ.ഡി.എം ടി. മുരളി, ക്ലബ് സെക്രട്ടറി പി.എൻ. വിനോദ്കുമാർ, വൈസ് പ്രസിഡന്റുമാരായ കെ.ജി. പ്രാൺസിംഗ്, എൻ.വി. ശുഭ,ട്രഷറർ എ കെ സുന്ദരൻ, ടി കെ രവീന്ദ്രൻ, പി ടി പ്രദീപ്കുമാർ, മുർഷിദ് ജിന്നത്ത് രാജ്, ആൽവിൻ ഷാജു എന്നിവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ഈ പ്ലാറ്റ്‌ഫോമിലൂടെ സർക്കാർ ജീവനക്കാരുടെ കലാസൃഷ്ടികൾ, സാഹിത്യരചനകൾ, ചിത്രരചനകൾ എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയും. ഇത് അവരുടെ സർഗ്ഗാത്മക കഴിവുകൾക്ക് ഒരു പുതിയ വേദി നൽകുന്നു.
സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ സൗഹൃദവും സഹകരണവും വളർത്തുക എന്നതാണ് ക്ലബിന്റെ പ്രധാന ലക്ഷ്യം. വെബ്സൈറ്റിലൂടെ വിവിധ പരിപാടികൾ, അറിയിപ്പുകൾ, അംഗങ്ങളുടെ വിവരങ്ങൾ എന്നിവ എല്ലാവർക്കും ലഭ്യമാകും.

Leave a comment