ജന്മദിനം
കലണ്ടറിലൊരു കള്ളിയിൽ
കറുപ്പിലോ ചുവപ്പിലോ
വർഷത്തിലൊരു ദിനം
ആവർത്തിക്കും തോറും,
ആകുലത കൂട്ടുന്ന …
അനുഭവങ്ങളെ
ആഘോഷമാക്കുന്ന…..
അർദ്ധവിരാമത്തിനും
വിരാമത്തിനും ഇടയിലെ
വെറുമൊരു ദിനം
വാക്കുകളാൽ വർണ്ണിച്ച്
വർഷങ്ങൾക്ക് പേരിട്ട്
നിറം പകരുന്ന ദിനം
ജന്മദിനം …
Leave a comment