ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (Al) അഥവാ കൃത്രിമ ബുദ്ധി എന്നത് മനുഷ്യനെ പോലെ ചിന്തിക്കുകയും, ചുറ്റുപാടുകള്‍ നോക്കി അതിലെ പാറ്റേണ്‍ പഠിക്കുകയും തീരുമാനം
എടുക്കുകയുും ചെയ്യുന്ന രീതിയില്‍ മെഷീനുകളെയും കമ്പ്യൂട്ടറുകളെയും രൂപകല്‍പ്പന ചെയ്യുന്നതാണ്. സരളമായ ഭാഷയില്‍ പറഞ്ഞാല്‍ കൃത്രിമ ബുദ്ധി എന്നത് ഒരു മെഷീന്‍, മനുഷ്യനേപോലെ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ആലോചിക്കുകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ പഠിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്ന് ലോകം അതിവേഗം മാറുന്ന ഒരു ഘട്ടത്തിലാണ്. സാങ്കേതികവിദ്യ ടെക്നോളജിസ്റ്റുകകളുടെയോ കമ്പ്യൂട്ടര്‍ വിദഗ്ധരുടെയോ മാത്രമല്ല. അത് സാധാരണക്കാരുടെ ദിവസ ജോലികളില്‍ ഒരു സഹായിയായി മാറുന്ന കാഴ്ചയാണ് ഇന്നു കാണുന്നത്. കൃത്രിമ ബുദ്ധി(AI) ഇതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. Al എന്ന് പറയുമ്പോള്‍, വളരെ വേഗത്തില്‍ പഠിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ഒരു സഹായിയെന്ന് കാണാം. ജോലിയെക്കുറിച്ച് മടിക്കാതെ, തികഞ്ഞ ശ്രദ്ധയോടെ, ഒരിക്കലും തളരാതെ പ്രവര്‍ത്തിക്കുന്ന ഒരു ഡിജിറ്റല്‍ ഉദ്യോഗസ്ഥനെ പോലെ വേണമെങ്കില്‍ കണക്കാക്കാം. നമ്മുടെ നാട്ടില്‍ തന്നെ Al ഉപയോഗിച്ച നിരവധി ഉദാഹരണങ്ങള്‍ കാണാം, താഴെ പറയുന്നവ അതില്‍ ചിലത് മാത്രം
ആരോഗ്യ വകുപ്പ് – രോഗപ്രഭവം കണക്കാക്കല്‍ ആസ്പത്രികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും കാലാവസ്ഥാ വിവരങ്ങളും ഉപയോഗിച്ച് ഡെംഗ്യു പോലുള്ള രോഗങ്ങള്‍ നേരത്തെ പ്രവചിക്കാന്‍ AI ഉപയോഗിക്കുന്നു. ആലപ്പുഴയില്‍, ഡെംഗ്യുവിന് മുമ്പായി ഉയര്‍ന്ന അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താനും അതിവേഗ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ്നു Al കൊണ്ട് സാധിച്ചു.
ദുരന്ത നിയന്ത്രണം – മുന്‍കൂട്ടിയുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ മഴയുടെ അളവ്, നദിയുടെ ഒഴുക്ക്, ഭൂപടങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ച ഉയര്‍ന്ന അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ ഇത്തരം മുന്നറിയിപ്പുകള്‍ അപകട മരണങ്ങള്‍ ഒഴിവാക്കാന്‍ ഒരു പരിധിവരെ സഹായിച്ചു.
റവന്യൂ വകുപ്പ്- Al പഴയ ഭൂരേഖകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റൈസ് ചെയ്യുന്നു. ഡ്യൂപ്പിക്കേഷന്‍ കണ്ടെത്താനും ഉദ്യോഗസ്ഥരുടെ ജോലിയെ വേഗത്തില്‍ നിര്‍വഹിക്കാനുമിത് സഹായിക്കുന്നു.
സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ ചാറ്റ്‌ബോട്ടുകള്‍ – കേരള സര്‍ക്കാര്‍ പോര്‍ട്ടലിലെ al ബോട്ട് സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അറിയാനും അപേക്ഷ നല്‍കാനും നിവേദനങ്ങള്‍ പരിശോധിക്കാനും സാധ്യമാകുന്നു. 24 മണിക്കൂറും സേവനം. അടുത്തതായി Al ഓഫീസര്‍മാരെ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം. ഒഫീസര്‍മാര്‍ പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് Al എന്റെ ജോലി പകരം വെക്കുമോ? അതിന് ഉത്തരം ഇല്ല തന്നെയാണ്, Al നിങ്ങള്‍ക്ക് പകരം വയ്ക്കാന്‍ അല്ല മറിച്ച് സഹായിക്കാന്‍ ആണ്
Al യുടെ ഉപയോഗം ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭരണം സമ്മാനിക്കുന്നു
Al ഒരു വിചിത്ര ശാസ്ത്രസംരംഭം അല്ല, മറിച്ച് സുതാര്യമായി ജോലിചെയ്യുന്ന ഒരു ജൂനിയര്‍ ഓഫീസറായി കാണാം. ഡാറ്റയെ പഠിക്കുന്നു, തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്നു, സേവനം കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും Al സഹായിക്കുന്നു
Al എങ്ങനെ പ്രവര്‍ത്തിക്കുന്നു
- ഇന്‍പുട്ട് (ഡാറ്റ)
- AI നന്നായി പഠിക്കാന്‍ ധാരാളം ചിത്രങ്ങള്‍, ശബ്ദങ്ങള്‍, ടെക്സ്റ്റ് തുടങ്ങിയ വിവരങ്ങള്‍ (ഡാറ്റ) വേണം.
- പഠനം (Training)
- Al ഈ ഡാറ്റയെ അടിസ്ഥാനമാക്കി പാറ്റേണുകള്‍ പഠിക്കുന്നു. നിരവധി നായക്കളുടെ ചിത്രം AI ക്കു നല്‍കുന്നു. അടുത്ത ചിത്രം നേരത്തെ നല്‍കാത്തതാണെങ്കില്‍ കൂടി Al അതു ഒരു നായയുടെ ചിത്രം ആണോ അല്ലയോ എന്ന് പറയും, ഒരു കുട്ടി നായയെ കണ്ടുകൊണ്ടിരിക്കുക വഴി നായയെ തിരിച്ചറിയാന്‍ പഠിക്കുന്നതുപോലെ.
- മോഡല്‍ നിര്‍മ്മാണം
- പഠിച്ച ശേഷം Al ഒരു മോഡല്‍ നിര്‍മ്മിക്കുന്നു – അതാണ് അതിന്റെ “brain”. ഈ മോഡല്‍ പുതിയ വിവരങ്ങള്‍ ലഭിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്തും.
- ഔട്ട്പുട്ട് (ഫലം)
- Al പഠിച്ച കാര്യങ്ങള്‍ അടിസ്ഥാനമാക്കി ഉത്തരങ്ങള്‍ നല്‍കും അല്ലെങ്കില്‍ പ്രവര്‍ത്തിക്കും. ഉദാഹരണം: നിങ്ങളുടെ ശബ്ദം കേട്ടു അസിസ്റ്റന്റ് ഉത്തരം പറയുന്നതുപോലെ.
AI യുടെ വിജയിച്ച ചില മോഡലുകള്‍ നോക്കാം
- നിങ്ങളുടെ വോയ്സ് കേട്ട് മറുപടി പറയുന്ന Google Assistant, Siri
- Google Maps ശരിയായ വഴികാണിക്കുവാനും നയിക്കുവാനും
- Self-driving car – USA യിലെ ഡ്രൈവറില്ലാത്ത WAYMO കാറുകള്‍ പോലെ അപകടമുണ്ടാക്കാതെ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് ഓടുന്നത്,
- ChatGPT പോലുള്ള ചാറ്റ് ബോട്ടുകള്‍ നിങ്ങളോട് സംസാരിക്കുന്നത്
അപകടങ്ങള്‍
ഏതൊരു സാങ്കേതിക വിദ്യയെയും പോലെ AI തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്താം. അതിനാല്‍ AI ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ ഉറപ്പാക്കേണ്ടത് സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്നതായിരിക്കണം.
ഓര്‍ക്കുക AI യുടെ തീരുമാനങ്ങള്‍ നിരന്തരം നിരീക്ഷണം ചെയ്യപ്പെടുന്നു അതിനാല്‍ അന്തിമ നിയന്ത്രണം എപ്പൊഴും മനുഷ്യനില്‍ തന്നെയുണ്ടാകും, സാങ്കേതികവിദ്യ മനുഷ്യരെക്കൂടുതല്‍ ബന്ധിപ്പിക്കാനുപയോഗിക്കുമ്പോഴാണ് അതിന്റെ മൂല്യം ഉയരുന്നത്. Al ഉപയോഗിച്ച് ഭരണത്തെ ജനങ്ങളിലേക്ക് കൂടുതല്‍ അടുത്തേക്കെത്തിക്കാം.
ലയെ ഭയപ്പെടേണ്ടതില്ല, അതിനെ ഒരു പുതിയ സഹപ്രവര്‍ത്തകനായി കാണണം. ശാന്തമായ, കാര്യക്ഷമമായ, വിശ്രമം അറിയാത്ത സഹായിയായി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, മാലിന്യ കൈമാറ്റം മുതല്‍ വിദ്യാലയ ത്തില്‍ നിന്ന് കൊഴിഞ്ഞു പോയ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതുവരെ എല്ലാ മേഖലയിലും യുടേ സഹായം ഉണ്ടാകും.
Leave a comment